Posted On
date_range Updated On
date_range പത്തനംതിട്ടയിൽ ബി.ജെ.പി ഹർത്താൽ
ളാഹ: പത്തനംതിട്ട ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറു മണിവരെയാണ് ഹർത്താൽ. ളാഹ കമ്പകത്ത് വളവില്‍ അയ്യപ്പ ഭക്തനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
പന്തളം മുളമ്പുഴ സ്വദേശി ശിവദാസനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ശിവദാസനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം, ശിവദാസെൻറ മരണത്തിന് നിലക്കലില്‍ നടന്ന പൊലീസ് നടപടിയുമായി ബന്ധമില്ലെന്ന് പത്തനംതിട്ട എസ്.പി പി.ടി നാരായണന്‍ വ്യക്തമാക്കി. 19ാം തീയതി ശിവദാസന്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.