വിജിലന്‍സ് നടപടിക്കെതിരെ ടോം ജോസ്  ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിനെതിരെ തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ ഒരിക്കല്‍ അന്വേഷിക്കുകയും  കഴമ്പില്ളെന്ന് കണ്ടത്തെുകയും ചെയ്തതാണ്. ഇപ്പോള്‍ അത് കുത്തിപ്പൊക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും അദ്ദേഹം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് നല്‍കിയ കത്തില്‍ പറയുന്നു. 

വിജിലന്‍സിന്‍െറ നീക്കങ്ങള്‍ ദുരൂഹമാണെന്ന് പറയുന്ന ടോം ജോസ് വിജിലന്‍സ് നടപടിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു. വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാറിന് കത്ത് നല്‍കാനിരിക്കെയാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടത്തെിയെന്ന് അവകാശപ്പെടുന്ന സാമ്പത്തിക രേഖകള്‍ സര്‍ക്കാറിന്‍െറ പക്കലുള്ളതാണ്. അതില്‍ പുതുതായി ഒന്നുമില്ല.  ബാങ്ക് ഇടപാടുകള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അന്വേഷണം നടത്തി തള്ളിയ ആരോപണങ്ങളാണ് വീണ്ടും കുത്തിപ്പൊക്കുന്നത്. രണ്ട് പതിറ്റാണ്ടായി സുഹൃത്ത് അനിറ്റ ജോസിന്‍െറ പവര്‍ ഓഫ് അറ്റോണി തനിക്കാണ്. സുതാര്യ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് നടന്നത്. 

കോടതിയില്‍നിന്ന് സെര്‍ച് വാറന്‍റ് വാങ്ങി നടത്തിയ റെയ്ഡ് പൊതുജനമധ്യത്തില്‍ തന്നെ അവഹേളിക്കാനാണ്. പീഡനക്കേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ പായ്ച്ചിറ നവാസ് എന്നയാളുടെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. ഇയാളുടെ പരാതിയില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെയും ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെയും വിജിലന്‍സ് നടപടിയെടുത്തത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം. സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടി തനിക്കെതിരെയുണ്ടാകുമെന്ന പ്രചാരണങ്ങള്‍ ശക്തമാണെന്നും തന്‍െറ ഭാഗംകൂടി കേട്ട ശേഷമേ തുടര്‍നടപടി എടുക്കാവൂവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Tags:    
News Summary - tom jos against vijilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.