വിദ്യാർഥികൾക്ക് കള്ള് നൽകി; കള്ളുഷാപ്പ് പൂട്ടിച്ചു

കോതമംഗലം: വിദ്യാർഥികൾക്ക് കള്ള് നൽകിയതിനെ തുടർന്ന് വിവാദത്തിലായ തങ്കളം ബൈപാസിലെ ഷാപ്പിന്‍റെയും ഭക്ഷണശാലയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു.ഈ ലൈസൻസിയുടെ തന്നെ കീഴിലുള്ള കോതമംഗലം റേഞ്ച് ഗ്രൂപ്പ് രണ്ടിലെ മറ്റ് നാല്‌ ഷാപ്പുകളുടെയും ലൈസൻസ് എക്സൈസ് കമീഷണർ എസ്. അനന്തകൃഷ്ണൻ സസ്പെൻഡ് ചെയ്തു.

കള്ളുഷാപ്പിൽനിന്ന് വിദ്യാർഥികൾ യൂനിഫോമിൽ ഇറങ്ങിപ്പോകുന്നതിന്‍റെ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് എക്സൈസ് പരിശോധന നടത്തുകയായിരുന്നു. 23 വയസ്സിൽ താഴെയുള്ളവർക്ക് കള്ള് നൽകിയതിനാലാണ് നടപടി. കോതമംഗലം ടൗൺ, രാമല്ലൂർ, കൊവേന്തപ്പടി, ചേലാട് എന്നിവയാണ് സസ്പെൻഡ് ചെയ്ത മറ്റു ഷാപ്പുകൾ. ലൈസൻസ് റദ്ദാക്കുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

സംഭവത്തിൽ വടാട്ടുപാറ മീരാൻസിറ്റി വെട്ടിക്കൽ ബിൻസു കുര്യാക്കോസ്, ലൈസൻസി തൃക്കാരിയൂർ ചേലാമൂട്ടിൽ വേലായുധൻ എന്നിവർക്കെതിരെ കോതമംഗലം എക്സൈസ് കേസെടുത്തിരുന്നു. ബിൻസുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

Tags:    
News Summary - Toddy was given to the students; The toddy shop was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.