കോഴിക്കോട്: പൊറോട്ടക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. കോഴിക്കോട് പുറമേരിയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടലുടമ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പുറമേരിയിലെ 'ബിരിയാണി ഡേയ്‌സ്' എന്ന ഹോട്ടലിലായിരുന്നു ആക്രമണം. കടയിലെത്തിയയാൾ പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്തു. ലഭിച്ച പൊറോട്ടക്ക് ചൂട് കുറവാണെന്നും രുചിയില്ലെന്നും പറഞ്ഞ് ഇയാൾ ബഹളമുണ്ടാക്കി. ഇതോടെ, കടയുടമ വെള്ളിക്കുളങ്ങര സ്വദേശി സാദിഖ് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ വാങ്ങാമെന്നും പണം തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ യുവാവ് വഴങ്ങിയില്ല.
തുടർന്ന് കടയിൽനിന്ന് പോയ യുവാവ് അൽപം കഴിഞ്ഞ് തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. കടയുടെ മുൻവശത്തെ ചില്ലുകൾ മുഴുവൻ അടിച്ച് തകർത്തു. ഇത് തടയാൻ ശ്രമിച്ച സാദിഖിനെ വാട്ടർ കാൻ എടുത്ത് മർദിച്ചു.
പരിക്കേറ്റ സാദിഖ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.