തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച 1771 പേർക്കെതിരെ കേസെടുത്തു. 839 പേരെ അറസ്റ്റ് ചെയ്തു. 619 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 3,561 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
മാസ്ക് ധരിക്കാത്ത 7669 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറൻറീൻ ലംഘിച്ചതിന് 27 കേസുകളും റിപ്പോർട്ട് ചെയ്തു. പിഴയായി 26,50,950 രൂപയാണ് ഈടാക്കിയത്.
സംസ്ഥാനത്ത് ഇന്ന് ഇന്ന് 32,680 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 29,442 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.