എല്ലാവരെയും ഒരുമിപ്പിക്കുന്ന ന്യായത്തിന്‍റെ രാജ്യമുണ്ടാക്കണമെന്ന് ശശി തരൂർ

തിരുവല്ല: എല്ലാവരെയും ഒരുമിപ്പിക്കുന്നതും തുല്യമായി പരിഗണിക്കുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ന്യായത്തിന്‍റെ രാജ്യമുണ്ടാക്കുന്നതിനാണ് നമ്മൾ പരിശ്രമിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ145മത് ജൻമദിനത്തോട് അനുബന്ധിച്ചുള്ള വിദ്യാർഥി- യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്‍റെ പ്രവർത്തനങ്ങൾ അതിനായുള്ള പരിശ്രമമാണ്. ലോകത്ത് ജീവിച്ചിരിക്കുമ്പോഴാണ് രക്ഷ അനുഭവിക്കേണ്ടതെന്നാണ് ഗുരുദേവൻ പറഞ്ഞത്. ജനാധിപത്യവും സാഹോദര്യത്വവും നഷ്ടമാകുന്ന നമ്മുടെ സമൂഹത്തിൽ ഗുരുദേവന്‍റെ സന്ദേശങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട് അവ തിരിച്ചു പിടിക്കണമെന്ന് ശശി തരൂർ ആഹ്വാനം ചെയ്തു.

തുടർന്ന് വിദ്യാർഥികളുമായി തരൂർ സംവാദം നടത്തി. സമ്മേളനത്തിൽ പി.ആർ.ഡി.എസ് യുവജനസംഘം പ്രസിഡന്‍റ് കെ.ആർ രാജീവ് അധ്യക്ഷനായിരുന്നു. തിരുപ്പോറൂർ എം.എൽ.എ. എസ്.എസ്. ബാലാജി മുഖ്യപ്രഭാഷണം നടത്തി.

കെ.യു ജനീഷ് കുമാർ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥൻ, ഗുരുകുല ഉപദേഷ്ടാക്കളായ വൈ. ജ്ഞാനശീലൻ, എ. തങ്കപ്പൻ, പി.ആർ.ഡി എസ് ഹൈ കൗൺസിൽ അംഗം വി.റ്റി രമേശ്, സി.എസ്.വൈ.എഫ് പ്രസിഡന്‍റ് റ്റി.എ കിഷോർ, പി.ആർ.ഡി.എസ് യുവജന സംഘം കേന്ദ്രസമിതി അംഗങ്ങളായ രതീഷ് കുമാർ ശാന്തിപുരം, അമൃത് ദേവ്. റ്റി, അജേഷ് പോട്ടച്ചിറ, ആചാര്യ കലാക്ഷേത്രം സെക്രട്ടറി ശാന്തകുമാർ കെ, യുവജന സംഘം മുൻ വൈസ് പ്രസിഡന്‍റ് അനീഷ് വളഞ്ഞവട്ടം, യുവജന സംഘം അമരപുരം മേഖലാ സെക്രട്ടറി സന്ദീപ് പി.റ്റി, പി.ആർ.ഡി.എസ് യു.പി. സ്ക്കൂൾ വിദ്യാർഥിനി ധ്വനി കലേഷ്, സ്റ്റഡി ക്ലാസ് വിദ്യാർഥിനി എന്നിവർ ആശംസകൾ അറിയിച്ചു.

പി.ആർ.ഡി.എസ് യുവജന സംഘം ജനറൽ സെക്രട്ടറി റ്റിജോ തങ്കസ്വാമി സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഡോ. രാജീവ് മോഹൻ കൃതജ്ഞയും അറിയിച്ചു.

Tags:    
News Summary - To create a kingdom of justice; Shashi Tharoor in PRDS Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.