കെ. റെയിൽ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ഉയർന്ന നഷ്ടപരിഹാര തന്ത്രവുമായി സി.പി.എം

കെ. റെയിൽ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ഉയർന്ന നഷ്ടപരിഹാര തന്ത്രവുമായി സി.പി.എം. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെറെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. ആശങ്കകൾക്ക് പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടു കിട്ടാൻ പ്രയാസമുണ്ടാവില്ല. മുൻപ്, കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാര്‍ട്ടിക്കൊപ്പമാണുള്ളത്.

കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല. മുന്നണിയിലും പാര്‍ട്ടി കീഴ്ഘടകങ്ങളിലും ചര്‍ച്ച നടത്തി ആവശ്യമായ ഭേധഗതികള്‍ വരുത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെ. റെയിലിന്റെ പേരിൽ ജനങ്ങളുമായി യുദ്ധനില്ലെന്ന് സി.പി.എ​ം സംസ്ഥാന സെ​​​ക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം. യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചു ചേർന്ന് പ്രശ്നങ്ങളുണ്ടാക്കുന്നു. കുഞ്ഞുങ്ങളെ സമരരംഗത്ത് കൊണ്ടു പോകുന്നത് ബോധപൂർവമാണ്. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചാൽ പ്രശ്നമുണ്ടാകും. കെ. റെയിൽ ഇരകളുമായി ചർച്ചക്ക് തയാറാണെന്നും കോടിയേരി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിൽ നിന്നും ന്യായമായ പരിഗണന സംസ്ഥാനത്തിന് കിട്ടുന്നില്ല. സഹായം കുറയുകയാണ്. സർക്കാർ ഫണ്ട് കൊണ്ടു മാത്രം പശ്ചാത്തല സൗകര്യ വികസനം നടക്കില്ല. പുതിയ വരുമാനം വേണം. സ്വകാര്യ മൂലധനത്തെയും ആശ്രയിക്കണം. നാടിന്‍റെ താൽപര്യം ഹനിക്കാത്ത വായ്പകൾ സ്വീകരിക്കും. എന്നാൽ, നിബന്ധനകൾ പരിശോധിക്കണമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ കെ. റെയിലിനെതിരായ ജനങ്ങൾ ശക്തമായ ചെറുത്ത് നിൽപ്പാണ് സൃഷ്ടിച്ചത്. ഇത്, കേരളത്തിലെ ക്രമസമാധാന നിലയെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉയർന്ന നഷ്ടപരിഹാരമെന്ന ചിന്തയിലേക്ക് സി.പി.എം എത്തിച്ചേർന്നത്.

Tags:    
News Summary - To appease the K.rail protesters CPM with high compensation strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.