ടിപ്പർ അപകടങ്ങൾ ഉദ്യോഗസ്ഥരിൽനിന്ന്​ വിശദീകരണം തേടി മന്ത്രി ഗ​ണേ​ഷ്​​​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ർ​ ​ലോ​റി​ക​ൾ വ​രു​ത്തു​ന്ന അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​പ്യൂ​ട്ടി ട്രാ​ന്‍സ്പോ​ര്‍ട്ട് ക​മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​ര​ണം തേ​ടി ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​​​കു​മാ​ർ. ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ അ​മി​ത​വേ​ഗ​വും മ​ര​ണ​പ്പാ​ച്ചി​ലും അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മ​ന്ത്രി ആ​വ​ര്‍ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മേ​യ് ര​ണ്ടി​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഗൗ​ര​വ​പൂ​ര്‍വ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടാ​ണ്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. മാ​ത്ര​മ​ല്ല, വേ​ഗ​പ്പൂ​ട്ട്​ അ​ഴി​ച്ചു​മാ​റ്റി അ​മി​ത വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ലം​ഭാ​വം കാ​ട്ടി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ചൊ​വ്വാ​ഴ്ച ക​ഴ​ക്കൂ​ട്ട​ത്ത് ടി​പ്പ​റി​ടി​ച്ച് സ്ത്രീ ​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Tipper accidents from officials Minister Ganesh Kumar sought an explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.