ബംഗളൂരുവിലെ കാമുകനെ തേടി 18കാരി വീടുവിട്ടിറങ്ങി; പെൺകുട്ടിയെ അറിയില്ലെന്ന്​ യുവാവ്​

മൂവാറ്റുപുഴ: കാണാതായ പെൺകുട്ടിയെ ക​െണ്ടത്തി പൊലീസ്​ വീട്ടിൽ തിരിച്ചെത്തിച്ചത്​ ഒരുദിവസത്തിലേറെ നീണ്ട നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ. മൂവാറ്റുപുഴ സ്വദേശിനിയായ പതിനെട്ടുകാരിയാണ്​ കഥാനായിക. കാമുകനൊപ്പം ജീവിക്കാൻ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട വിദ്യാർഥിനിയെ നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിന്​ അടുത്തുനിന്ന്​ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തതോടെയാണ്​ കഥയുടെ ചുരുളഴിയുന്നത്​. 

ഫേസ്​ബുക്ക്​​ സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ്, ഇൻസ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബംഗളൂരു സ്വദേശിക്കൊപ്പം ജീവിക്കാൻ പെൺകുട്ടി സാഹസിക യാത്രക്കൊരുങ്ങിയത്​. വീട്ടുകാരറിയാതെ ഓട്ടോഡ്രൈവർ വെള്ളിയാഴ്ച വൈകീട്ട് പെൺകുട്ടിയെ  കാലടിയിൽ കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചു. അന്ന് രാത്രി അവിടെ തങ്ങി. തുടർന്ന് ശനിയാഴ്ച രാവിലെ ഓ​ട്ടോയിൽ വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് ഇരുവരെയും കാലടി പൊലീസ് പിടികൂടുന്നത്. 

ഇതിനിടെ, മാതാപിതാക്കളുടെ പരാതിയിൽ മൂവാറ്റുപുഴ പൊലീസ്​ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാലടി ഭാഗത്താണെന്നു മനസ്സിലാക്കി പൊലീസിനു വിവരം കൈമാറിയിരുന്നു. തുടർന്ന്​ മൂവാറ്റുപുഴ പൊലീസ് സ്​റ്റേഷനിൽ എത്തിച്ചെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർഥിനി തയാറായില്ല. 

മണിക്കൂറുകളോളം കൗൺസലിങ്​ നടത്തിയെങ്കിലും പെൺകുട്ടി നിലപാടിൽ ഉറച്ചുനിന്നു. അതോടെ, അഭയകേന്ദ്രത്തിലേക്ക്​ മാറ്റാൻ ശ്രമിച്ചെങ്കിലും കോവിഡ്​ പശ്ചാത്തലത്തിൽ അതും വിജയിച്ചില്ല. ഒടുവിൽ പൊലീസ് ബംഗളൂരുവിലെ കാമുകനെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ്​ പ്രശ്​നപരിഹാരമായത്​. 

ഇയാൾ‌ വിവാഹത്തിന്​ തയാറല്ലെന്നും വിദ്യാർഥിനിയെ അറിയില്ലെന്നും വ്യക്തമാക്കിയത് പൊലീസ് ലൗഡ്​സ്പീക്കറിലൂടെ പെൺകുട്ടിയെ കേൾപ്പിച്ചു. പിന്നീടാണ്​  മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർഥിനി  തയാറായത്​. വെള്ളിയാഴ്ച സന്ധ്യയോടെ ആരംഭിച്ച നാടകീയ സംഭവവികാസങ്ങൾ ശനിയാഴ്ച രാത്രിയാണ് അവസാനിച്ചത്. 

കോട്ടയത്തെ കോളജിൽ മൈക്രോബയോളജി വിദ്യാർഥിനിയായ പെൺകുട്ടി ടിക്​ടോക്​ താരവുമാണ്​. മൂന്നുമാസം മുമ്പാണ് ഇൻസ്​റ്റഗ്രാമിലൂടെ ബംഗളൂരുവിലെ കാമുകനെ പരിചയപ്പെടുന്നത്. വിവാഹിതരാകാൻ ബംഗളൂരുവിലെത്താൻ കാമുകൻ ആവശ്യപ്പെട്ടതനുസരിച്ചാണ്​ പെൺകുട്ടി യാത്ര​ തിരിച്ചത്​​. കാമുകൻ ഓൺലൈനിൽ വിമാനടിക്കറ്റ് ബുക്ക്​ ചെയ്ത്​ നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - tiktok star went to meet lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.