പെരുമാറ്റച്ചട്ടം ലംഘിച്ചതിന്​ ശ്രീധരൻ പിള്ള രണ്ടുതവണ മാപ്പു പറഞ്ഞു -ടിക്കാറാം മീണ

തിരുവനന്തപുരം: ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള രണ്ട്​ തവണ തന്നോട്​ മാപ്പ്​ പറഞ്ഞെന്ന ്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ ടികാറാം മീണ, നിയമത്തിനതീതനല്ല മീണയെന്നും കൂടുതലൊന്നും പറയുന്നില്ലെന്ന്​ പിള ്ളയും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയശേഷം ശ്രീധരൻപിള്ള തന്നോട ് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടികാറാം മീണ ഒരു ഒാൺലൈനിന്​ നൽകിയ അഭിമുഖത്തിലാണ്​ വ്യക്​തമാക്കിയത്​. മാപ് പുപറഞ്ഞതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് പിള്ളയുടെ പതിവെന്നും മീണ വിമർശിച്ചു.

ശ്രീധരൻപിള്ളയുടേത് ഇരട്ടത്താപ്പാണ്​. ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കും. എന്തെങ്കിലും പറഞ്ഞിട്ട് ‘സാർ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ, പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു ടികാറാം മീണയുടെ പ്രതികരണം.

എന്നാൽ താൻ മാത്രമല്ല; മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ ടികാറാം മീണയും നിയമത്തിന് അതീതനല്ലെന്ന് മാത്രം തൽക്കാലം ഓർമപ്പെടുത്തുന്നുവെന്ന്​ ശ്രീധരൻപിള്ള പ്രതികരിച്ചു. തെരഞ്ഞെടുപ്പി​​െൻറ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഓഫിസറുടെ ചില പരാമർശങ്ങളോട് താൻ പ്രതികരിക്കുന്നില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തുചെയ്യണമെന്ന് പൂർണ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ്​ പ്രചാരണവുമായി ബന്ധപ്പെട്ട്​ ഒരു മതവിഭാഗത്തെ പൂർണമായും അധിക്ഷേപിക്കുന്ന നിലയിൽ പ്രസ്​താവന നടത്തിയത്​ ചട്ടലംഘനമാണെന്നും അതിനാൽ പിള്ളക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ടികാറാം മീണ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷന്​ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു.
സ്വന്തം ലേഖകൻ

Tags:    
News Summary - Tikkaram Meena On Sreedharan Pillai - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.