Posted On
date_range Updated On
date_range വിമാന യാത്രക്കിടെ ടിക്കാറാം മീണയെ കൊള്ളയടിച്ചു
തിരുവനന്തപുരം: വിമാനയാത്രക്കിടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെ കൊള്ളയടിച്ചു. ബാഗിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് അേദ്ദഹം പൊലീസിൽ പരാതി നൽകി. ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന യാത്രക്കിടയിലാണ് മോഷണം. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിമാനത്താവള അധികൃതരെ പരാതിയറിയിച്ച ശേഷം പൊലീസിലും പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.