വോട്ടുയന്ത്രങ്ങളിലെ തകരാർ: മഴ ചതിച്ചെന്ന് ടികാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടുയന്ത്രങ്ങൾ തകരാറിലായത് മഴ, ഇടിമിന്നൽ തുടങ്ങിയവ മൂലമാണെന്ന് മുഖ്യ തെരഞ്ഞ െടുപ്പ് ഓഫിസര്‍ ടികാറാം മീണ. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടുയന്ത്രങ്ങൾക്ക്​ തകരാര്‍ സംഭവിക്കാൻ സാധ്യത വളരെയേറെയാണ്​. ഇത്തരമൊരവസ്ഥ തങ്ങൾ പ്രതീക്ഷിച്ചതാണെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അതേസമയം, വ്യാപകമായി ​വോട്ടുയന്ത്രം തകരാറിലായിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച്​ അറിയില്ലെന്നും തകരാര്‍ സംഭവിച്ചത് ചിലയിടങ്ങളില്‍ മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പരാതിയുള്ള സ്ഥലങ്ങളിലെ കലക്ടര്‍മാര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടിട്ടുണ്ട്.

പ്രത്യേക അജണ്ട​െവച്ച് രാഷ്​ട്രീയക്കാര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. യന്ത്രത്തകരാർ സംബന്ധിച്ച്​ വലിയ തോതിൽ പരാതിയില്ല. പരാതികൾ കലക്​ടർമാർ ഇടപെട്ട്​ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Tikkaram Meena Chief Election Officer -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-29 01:55 GMT