തിരൂരങ്ങാടി: എല്ലാ മതങ്ങൾക്കും രാജ്യത്ത് ഒരേ സ്ഥാനമാണെന്നും ഭരണത്തിെൻറ അഹങ്കാരത്തിൽ അനാവശ്യമായി ജനങ്ങളെ തമ്മിലടിപ്പിക്കാൻ നടത്തുന്ന ശ്രമം വിജയിക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. ഇത്തരം നീക്കത്തെ ശക്തമായി നേരിടണം. മുമ്പും ഇത്തരത്തിലുള്ള ശക്തികളെ തോൽപ്പിച്ച പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഇവിടെ ജനിച്ച് ഇവിടെ തന്നെ മരിക്കുമെന്നും ഇനിയും നമ്മൾ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ വിദ്യാർഥികളെ പോലും വെടിവെച്ച് കൊല്ലുന്ന അവസ്ഥയാണ് കാണുന്നത്. രാഷ്ട്രീയത്തിെൻറയും മതത്തിെൻറയും പേരിൽ ക്രമസമാധാനം ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് നടക്കില്ല.
ഭാരതത്തിൽ എല്ലാവർക്കും ഒരേ സ്ഥാനമാണ്. തെരഞ്ഞെടുപ്പുകളിലും മറ്റും എല്ലാ പാർട്ടികൾക്കും ഇവിടെ നിയമം തുല്യമാണ്. ഉദ്യോഗസ്ഥർ നിഷ്പക്ഷതയോടെ പ്രവർത്തിച്ചാൽ ജനാധിപത്യ പ്രക്രിയയിൽ വിശ്വാസം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.