Posted On
date_range Updated On
date_range ബത്തേരി ടൗണിന് സമീപം കടുവ; ജാഗ്രത നിർദേശം
സുല്‍ത്താന്‍ബത്തേരി: ബത്തേരി ടൗണിന് സമീപത്തെ ജനാവസ മേഖലകളില്‍ കടുവയിറങ്ങി. ബുധനാഴ്ച രാത്രിയോടെയാണ് മണിച്ചിറ, ദൊട്ടപ്പന്‍കുളം പ്രദേശങ്ങളില്‍ കടുവയിറങ്ങിയത്. മണിച്ചിറയില്‍ റോഡ് മറികടന്നെത്തിയ കടുവ വാഹന യാത്രക്കാര്‍ക്ക് മുന്നിലകപ്പെട്ടു. ഇവിടെനിന്നും നീങ്ങിയ കടുവ സമീപത്തെ ദൊട്ടപ്പന്‍കുളത്തെത്തി.
ഇവിടുത്തെ കിണര്‍ റോഡിന് സമീപത്തെ വീട്ടിലെ സി.സി.ടി.വി.യില്‍ കടുവ റോഡില്‍ നിന്നും വീടിന്റെ മതില്‍ക്കെട്ട് ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഐഡിയൽ സ്കൂൾ ചീനപ്പുല്ല് ഭാഗത്ത് കൂടി കടുവ സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിവരമറിഞ്ഞ് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ കടുവയിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.