representioanal image
Posted On
date_range Updated On
date_range കലഞ്ഞൂർ കോട്ടപ്പാറക്ക് സമീപം പുലിയിറങ്ങി; ആടിനെ കൊന്നുതിന്നു
പത്തനംതിട്ട: കലഞ്ഞൂർ ഇഞ്ചപ്പാറ കോട്ടപ്പാറക്ക് സമീപം ജനവാസ മേഖലയിൽ പുലിയിറങ്ങി. കോട്ടപ്പാറക്ക് സമീപം വീട്ടിലെ ആടിനെ പുലി കൊന്നുതിന്നതിന്‍റെ അവശിഷ്ടം സമീപത്തെ റബർ തോട്ടത്തിൽനിന്ന് കണ്ടെത്തി.ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് ഇഞ്ചപ്പാറ മഠത്തിലേത്ത് ജോസിന്റെ വക പുരയിടത്തിൽനിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയത്.
ജോസും ബന്ധുവും പുലി ആടുമായി പോകുന്നത് കണ്ടു. സംഭവമറിഞ്ഞ ഉടൻതന്നെ കോന്നിയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കലഞ്ഞൂർ കുടപ്പാറയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനുപിന്നാലെയാണ് ഇപ്പോൾ ഇഞ്ചപ്പാറയിലും പുലിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.