Posted On
date_range Updated On
date_range മീനങ്ങാടിയിൽ വീണ്ടും കടുവ; ഏഴ് ആടുകളെ കൊന്നു
മീനങ്ങാടി (വയനാട്): മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഞായറാഴ്ച പുലർച്ചെ രണ്ടിടങ്ങളിലായി ഏഴ് ആടുകളെ കൊന്നു. കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ നാലു ആടുകളെയും ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ മൂന്നു ആടുകളെയുമാണ് കടുവ കൊന്നത്.
ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. 12 വയസ്സ് പ്രായമുള്ള കടുവയാണ് പ്രദേശത്ത് എത്തിയതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. അഞ്ചു കൂടുകളും വിവിധയിടങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മീനങ്ങാടി യൂക്കാലി കവലയിൽ ശനിയാഴ്ച മൂന്ന് ആടുകളെ കടുവ കൊന്നിരുന്നു. ഇതോടെ ഒരുമാസത്തിനിടെ പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാകുന്ന ആടുകളുടെ എണ്ണം 21 ആയി. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.