തിരുവനന്തപുരം: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഉചിതനടപടി സ്വീകരിക്കേണ്ടത് ജില്ല വരണാധികാരിയായ കലക്ടറാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടികാറാം മീണ.പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടായെന്ന് മനസ്സിലായതിനാലാണ് സ്ഥാനാർഥിക്ക് കലക്ടർ നോട്ടീസ് നൽകിയത്. സുരേഷ് ഗോപിയുടെ മറുപടി അനുസരിച്ച് കലക്ടർക്ക് തുടർനടപടി തീരുമാനിക്കാം. ഇക്കാര്യത്തിൽ നിർദേശം ആവശ്യമെങ്കിൽ മാത്രം കലക്ടർ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയുടെ പേരിൽ വോട്ട് അഭ്യർഥിച്ച് ശബരിമല കർമസമിതി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതായി ശ്രദ്ധയിൽെപട്ടിട്ടില്ല. ഇത്തരം നടപടി ചട്ടലംഘനമാണ്. ചട്ടവിരുദ്ധമായ ലഘുലേഖകളും ഫ്ലക്സ്ബോർഡുകളും നശിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശോധന പുരോഗമിക്കുകയാണ്. 10 ലക്ഷത്തിലധികം ഫ്ലക്സ് ബോർഡും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കാസർകോട്ടും കൊല്ലത്തും യു.ഡി.എഫ് സ്ഥാനാർഥികൾ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാർഷിക വായ്പ മൊറട്ടോറിയം സംബന്ധിച്ച് സർക്കാർ മറുപടി നൽകിയിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച ഫയലുകൾ നോക്കാൻ സമയം ലഭിച്ചിട്ടില്ല. െമാറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള സർക്കാർ അപേക്ഷയിൽ കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ കൂടുതൽ വിശദീകരണം തേടിയിരുന്നു. ഇക്കാര്യം കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ സർക്കാറിനെ അറിയിച്ചത്. ഇതുസംബന്ധിച്ച വിശദീകരണമാണ് സർക്കാർ കമീഷന് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.