പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണായക ശക്തിയാകും - തുഷാർ വെള്ളാപ്പള്ളി

ചേർത്തല: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണായക ശക്തിയാകുമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സ്വർണക്കടത്തു പോലുള്ള അഴിമതികൾ ഒളിച്ചുവെക്കുന്നതിനുള്ള സൃഷ്​ടിയാണ്​ സെക്ര​േട്ടറിയറ്റിലെ തീപിടിത്തം എന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രതിഷേധിച്ച എൻ.ഡി.എ ചെയർമാൻകൂടിയായ ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രനെ അറസ്​റ്റ്​ ചെയ്തത് അത്യന്തം അപലപനീയമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.

ആസന്നമായ ത്രിതല പഞ്ചായത്ത് ​െതരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന് ജയസാധ്യത ഏറെയുള്ള സീറ്റുകൾ നോക്കി മുന്നണിയിൽ സീറ്റുധാരണയുണ്ടാക്കി മത്സരിക്കാനും തീരുമാനമായെന്നും തുഷാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.