Posted On
date_range Updated On
date_range തൃശൂർ പൂരം വെടിക്കെട്ട്: ചട്ടങ്ങളിൽ ഇളവില്ല –കേന്ദ്രമന്ത്രി
ന്യൂഡൽഹി: തൃശൂർ പൂരം വെടിക്കെട്ടിന് ചട്ടങ്ങളിൽ ഇളവ് അനുവദിക്കാനാകില്ലെന്നും എന്നാൽ, ചട്ടം പാലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്നും കേന്ദ്ര വാണിജ്യകാര്യമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ വർഷങ്ങളായി നിലവിലുള്ളതാണ്. പുതുതായി ഒന്നും കൊണ്ടുവന്നിട്ടില്ല. തൃശൂർ പൂരം മോദി സർക്കാർ മുടക്കുന്നുവെന്ന പ്രചാരണം വസ്തുതവിരുദ്ധമാണ്. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് വെടിക്കെട്ട് നടക്കുന്നതെന്ന് പറവൂർ വെടിക്കെട്ട് ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കേരളം സന്ദർശിച്ച കേന്ദ്രസംഘം നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.