ദേശമംഗലം: ആറങ്ങോട്ടുകര ഇരുമ്പകശ്ശേരിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ നാലംഗ സംഘം വെട്ടി. മുണ്ടനാട്ട് വീട്ടിൽ വാസുദേവൻ നായരുടെ മകൻ മനോജിനെയാണ് (38) ബൈക്കിൽ യാത്ര ചെയ്യുേമ്പാൾ മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വെട് ടിയത്.
കാലിലും തോളിലും വെട്ടേറ്റ മനോജിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. പട്ടാമ്പി കൂട്ടുപാതയിൽ വാഹന ഫിനാൻസിങ് സ്ഥാപനം നടത്തുന്ന ഇയാൾ ബി.ജെ.പി പ്രവർത്തകനാണ്.
സ്ഥാപനത്തിലേക്ക് പോകുന്ന മനോജിനെ പിന്തുടർന്നെത്തിയ സംഘം തിരുമിറ്റക്കോട് പാടത്ത് വെച്ച് ഇടിക്കട്ട കൊണ്ട് ഇടിക്കുകയും വെട്ടുകയുമാണുണ്ടായത്. ആളൊഴിഞ്ഞ സ്ഥലമായതിനാൽ മനോജിെൻറ കരച്ചിൽ ആരും കേട്ടില്ല. മനോജ് റോഡിൽ വീണതോടെ അക്രമികൾ രക്ഷപ്പെട്ടു.
വഴിയാത്രികരാണ് ഇദ്ദേഹത്തെ കൂറ്റനാട് ആശുപത്രിയിലെത്തിച്ചു. ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനോജിെൻറ വലത് കൈപ്പത്തി ഭാഗം ചെറുപ്പത്തിൽ പടക്കം പൊട്ടി നഷ്ടപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.