ഗാര്‍ഡ് ‘ചട്ടപ്രകാരം’ വിശ്രമിച്ചു; തൃശൂര്‍ പാസഞ്ചര്‍ ഒരു മണിക്കൂർ വൈകി

ഗുരുവായൂര്‍: ഗാര്‍ഡ് ‘ചട്ടപ്രകാരം’ വിശ്രമിച്ചതിനാല്‍ തൃശൂര്‍ പാസഞ്ചര്‍ ഗുരുവായൂര്‍ സ്​റ്റേഷനില്‍ നിന്ന് പ ുറപ്പെടാൻ ഒരു മണിക്കൂർ വൈകി. വെള്ളിയാഴ്​ച രാവിലെ 9.05ന് പുറപ്പെടേണ്ട ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെ ട്ടത്. തൃശൂരിലെത്താൻ 30 മിനിറ്റ്​ മാത്രമാണ്​ വേണ്ടത്. രാവിലെ പത്തിന് മുമ്പ്​ തൃശൂരിലെത്തേണ്ട നൂറു കണക്കിനാളുകള ാണ് ഗാർഡി​​​െൻറ വിശ്രമം മൂലം വെട്ടിലാ‍യത്.

പുലര്‍ച്ചെ രണ്ടിന് ഗുരുവായൂരിലെത്തേണ്ട പുനലൂര്‍ പാസഞ്ചര്‍ ഒരു മണിക്കൂർ വൈകിയെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. പുനലൂര്‍ പാസഞ്ചറി​​​െൻറ ഗാർഡ് തന്നെയാണ് തൃശൂര്‍ പാസഞ്ചറിനും. ഇദ്ദേഹം ചട്ടപ്രകാരമുള്ള സമയം വിശ്രമിച്ച ശേഷം മാത്രമെ അടുത്ത ഡ്യൂട്ടിക്ക് തയാറായുള്ളൂ. ട്രെയിൻ വൈകിയതോടെ ജോലിക്കാരും വിദ്യാർഥികളും അടക്കമുള്ളവർ സ്​റ്റേഷൻ സൂപ്രണ്ടി​​​െൻറ ഓഫിസിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചു.

പത്തോടെ ഗാർഡ് എത്തിയ ശേഷമാണ്​ ട്രെയിൻ പുറപ്പെട്ടത്. പുനലൂർ ട്രെയിൻ വൈകിയെത്തുമ്പോൾ തൃശൂർ പാസഞ്ചർ പുറപ്പെടാൻ വൈകുന്നത് സ്ഥിരം സംഭവമാണ്. രണ്ട് ട്രെയിനിലെ‍യും ലോക്കോ പൈലറ്റും ഗാർഡും ഒരേ ആളുകളായതിനാൽ തങ്ങളുടെ വിശ്രമം സമയം കഴിഞ്ഞ് മാത്രമെ അവർ ഡ്യൂട്ടിക്കെത്താറുള്ളൂ.

ലോക്കോ പൈലറ്റ് വിശ്രമിച്ചതിനാല്‍ ട്രെയിന്‍ വൈകിയ സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. ലൈനിലെ തകരാർ മൂലം വ്യാഴാഴ്ച വൈകീട്ടുള്ള തൃശൂർ പാസഞ്ചർ ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഗുരുവായൂരിൽ നിന്നുള്ള ട്രെയിൻ യാത്ര വിശ്വസിക്കാൻ കഴിയാത്ത ഒന്നായി മാറിയിട്ടുണ്ടെന്ന് സ്ഥിരം യാത്രക്കാർ പറഞ്ഞു.


Tags:    
News Summary - thrissur passenger- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.