ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം നൽകി നഴ്‌സ്

തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കി നഴ്‌സ് മാതൃകയായി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് നെല്ലായി പോങ്കോത്ര തെക്കുംപുറം ആന്‍ഡ്രൂസിന്‍റെ ഭാര്യ ഷീബയാണ് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്തത്.

 

ചെക്ക് മന്ത്രി വി.എസ് സുനില്‍കുമാറിന് കൈമാറി. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി ഒരു ലക്ഷം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍  വാങ്ങാനുള്ള ഫണ്ട് എന്ന രീതിയിലുമാണ് സംഭാവന നല്‍കിയത്. കോവിഡ് ഡ്യൂട്ടി നഴ്‌സാണ് ഷീബ.

Tags:    
News Summary - thrissur Nurse donates Rs 2 lakh to relief fund-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.