കടവല്ലൂരിൽ സ്വകാര്യ ബസും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം

കുന്നംകുളം: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂരിൽ സ്വകാര്യ ബസും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്.

കോഴിക്കോട് സ്വദേശി ഫയസ് (22)നാണ് ഗുരുത രമായി പരിക്കേറ്റിട്ടുള്ളത്. എരമംഗലം വടാശേരി ചന്ദ്രൻ (45), അക്കിക്കാവ് പി.എസ്.എം ഡ​െൻറൽ കോളജ് വിദ്യാർഥി അക്ഷയ (21) എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. എടപ്പാളിൽ നിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്ന സംഗീത ബസാണ് അപകടത്തിൽപ്പെട്ടത്.

തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് ഹോം അപ്ലയൻസ് സാധനങ്ങൾ കൊണ്ടു പോയിരുന്ന പാർസൽ ലോറി നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമായതെന്ന് കരുതുന്നു.

സംഭവം അറിഞ്ഞ് കല്ലുപുറത്ത് നിന്ന് വാഹനങ്ങളിൽ എത്തിയ പതിനഞ്ചോളം തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും പരിക്കേറ്റ ബസ് യാത്രക്കാരെയും അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർസൽ ലോറി ഡ്രൈവറെ വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് അര മണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു. ചുമട്ടു തൊഴിലാളികൾ വാഹനം റോഡിൽ നിന്ന് പൊക്കി മാറ്റിയ ശേഷമാണ് ഗതാഗതം തടസം നീക്കിയത്. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Thrissur Kadavallur Accident -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.