Posted On
date_range Updated On
date_range തൃശൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം
തൃശൂർ: കൊണ്ടാഴി പാറമേൽപ്പടിയിലെ എസ്.ബി.ഐ എ.ടി.എമ്മിൽ കവർച്ചാ ശ്രമം. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. എന്നാൽ, ശബ്ദം കേട്ട് പരിസരവാസികൾ ഉണർന്നതോടെ മോഷ്ടാക്കൾ സ്ഥലംവിടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
ഹെൽമറ്റ് ധരിച്ചാണ് മോഷ്ടാക്കൾ കാറിലെത്തിയത്.
രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കൾ സഞ്ചരിച്ച കാർ റോഡരികിലെ കുഴിയിൽ വീണു. ഇതോടെ കാർ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാക്കൾക്കായി അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.