Posted On
date_range Updated On
date_range ഓണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര
കൊച്ചി: ഓണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി പി. രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി.
ഓണത്തിന്‍റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന നിരവധി കലാരൂപങ്ങൾ അത്തച്ചമയ ഘോഷയാത്രയിൽ അണിനിരന്നു. നന്മയുടേതായ മൂല്യങ്ങൾ ഇപ്പോഴും നിലനിർത്താൻ കേരളത്തിന് സാധിക്കുന്നുണ്ടെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ. ബാബു എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.