ഉമ തോമസിന് ചരിത്ര വിജയം; ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്, ജനവിധിയിൽ ഞെട്ടി ഇടത്
2022-06-03 09:03 IST
ഉമ തോമസിന് 4035 വോട്ടിന്റെ ലീഡ്
രണ്ടാം റൗണ്ട് വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ഉമ തോമസ് 4035 വോട്ടിന് മുന്നിൽ
2022-06-03 08:56 IST
യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
ആദ്യ റൗണ്ടിലെ ഭൂരിപക്ഷത്തെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
2022-06-03 08:52 IST
ആദ്യ റൗണ്ടിൽ ഉമക്ക് വൻ ലീഡ്
ആദ്യ റൗണ്ട് എണ്ണി പൂർത്തിയായപ്പോൾ ഉമ തോമസിന് 2157 വോട്ടിന്റെ ലീഡ്. 2021ല്‍ പി.ടി. തോമസ് ആദ്യ റൗണ്ടില്‍ നേടിയത് 1258 വോട്ടുകളുടെ ലീഡായിരുന്നു
2022-06-03 08:44 IST
ഉമ തോമസ് 597 വോട്ടിന് മുന്നിൽ
ആദ്യത്തെ 12 ബൂത്തുകൾ എണ്ണിത്തീരുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് 597 വോട്ടിന് മുന്നിൽ. ആദ്യ റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണാനുള്ളത്.
2022-06-03 08:39 IST
ഉമ തോമസ് 130 വോട്ടിന് മുന്നിൽ
ആദ്യത്തെ ഏഴ് ബൂത്തുകൾ എണ്ണിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് 130 വോട്ടിന് മുന്നിൽ. ആദ്യ റൗണ്ടിൽ 14 ബൂത്തുകൾ കൂടിയാണ് എണ്ണാനുള്ളത്.
2022-06-03 08:21 IST
ഓക്സിലറി ബൂത്ത് ഉൾപ്പെടെ ആദ്യ ബൂത്തിൽ 1361 വോട്ടാണ് കഴിഞ്ഞ തവണ ആദ്യ റൗണ്ട് യു.ഡി.എഫ് ലീഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.