Posted On
date_range Updated On
date_range തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി ചർച്ചകൾക്ക് 23ന് തുടക്കമാകുമെന്ന് താരിഖ് അൻവർ
ആലുവ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾക്ക് 23ന് തുടക്കമാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആലുവ പാലസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന നേതാക്കളും പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു.
പി.ടി. തോമസിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിൽ ഇപ്പോൾ നിലപാട് പറയാനാവില്ല. നേതാക്കളെയും പ്രവർത്തകരെയും വിശ്വാസത്തിലെടുത്തുവേണം പുനഃസംഘടന പൂർത്തിയാക്കാൻ. ചർച്ച പൂർത്തിയാക്കാൻ സമയമെടുക്കുന്നത് സ്വാഭാവികമാണ്. അതിനാലാണ് പുനഃസംഘടന വൈകുന്നതെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.