എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

വൈത്തിരി: വിൽപനക്ക് കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ വൈത്തിരി പൊലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി സ്വദേശി റിജാസ് (30), കോടഞ്ചേരി നൂറംതോട്‌ സ്വദേശി സാബിത്ത് (26), മുണ്ടേരി സ്വദേശി അജ്മൽ (29) എന്നിവരെയാണ് പൊഴുതന ആനോത്ത് റോഡിൽ വെച്ച് എസ്.ഐ എം.കെ സലീമിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 32.5 ഗ്രാം മയക്കുമരുന്ന് പ്രതികളിൽ നിന്നും കണ്ടെത്തിയത്. എ.എസ്.ഐ രാജേഷ്, ഡ്രൈവർ വിനീഷ്, സി.പി.ഒ ശരത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Three youths arrested with MDMA in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT