പ്രതികളായ വി.വി. സംഗീത്), പി. ആകാശ്, കെ. അഭിഷേക്
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നു യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. കണ്ണൂർ ചൊവ്വയിലെ വി.വി. സംഗീത് (20), വൈദ്യർ പീടികയിലെ പി. ആകാശ് (20), എടച്ചൊവ്വയിലെ കെ. അഭിഷേക് (20) എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ആറു മാസം മുമ്പ് ചൊവ്വയിലെ ലോഡ്ജിൽ കൊണ്ടുപോയി മയക്കുമരുന്ന് നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.