മസാല ദോശ കഴിച്ച് ഭക്ഷ്യവിഷബാധ; മൂന്നുവയസുകാരി മരിച്ചു

തൃശൂർ: മസാല ദോശ കഴിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട മൂന്നുവയസുകാരി മരിച്ചു. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യ വിഷബാധയാണ് മരണത്തിന് കാരണം എന്നാണ് കരുതുന്നത്.

ശനിയാഴ്ചയാണ് കുട്ടി കുടുംബത്തോടൊപ്പം വിദേശത്ത് നിന്ന് എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ അങ്കമാലിക്ക് സമീപമുള്ള ഹോട്ടലിൽ നിന്ന് ​ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.

ആദ്യം ഹെൻട്രിക്കാണ് അസ്വസ്ഥതയുണ്ടായി. തുടർന്ന് ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങി. പിന്നാലെ ഭാര്യയും ഒലിവിയയും സ്വകാര്യ ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങി. അതിനു ശേഷവും ആരോഗ്യനില മോശമായ ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെ ഒലിവിയയുടെ നില വഷളാവുകയായിരുന്നു. കുട്ടിയെ വെണ്ടോറിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags:    
News Summary - Three year old girl dies of food poisoning after eating masala dosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.