മൂന്നുവയസ്സുകാരൻ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്: മൂന്നുവയസ്സുകാരൻ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. അജാനൂർ മാണിക്കോത്ത് ആയിഷ മൻസിലിൽ പ്രവാസി ആഷിമിന്‍റെയും തസ്‍ലീമയുടെയും മകൻ അഹമ്മദ് ഹാദിയാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുഞ്ഞിനെ ഏറെനേരം കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്വിമ്മിങ് പൂളിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീടിന്‍റെ ഒന്നാംനിലയിലാണ് അപകടം. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ: അനസ്, ആസിഫ.

Tags:    
News Summary - Three-year-old boy died after falling into the swimming pool at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.