സുരേഷ്, രാഹുൽ കെ. പ്രസാദ്, രോഹിത് കൃഷ്ണൻ
മണിമല: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ പുതുപ്പറമ്പിൽ വീട്ടിൽ സുരേഷ്(34), ഇടയിരിക്കപ്പുഴ പ്ലാക്കപ്പടി ഒറ്റപ്ലാക്കൽ വീട്ടിൽ രാഹുൽ കെ. പ്രസാദ് (23), ഇടയിരിക്കപ്പുഴ കാവുങ്കൽ മുത്തുവയലിൽ വീട്ടിൽ രോഹിത് കൃഷ്ണൻ (18) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
സുരേഷിന്റെ വീട്ടിൽ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയും, മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തുമ്പോൾ ഇയാളും സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഇവർ മൂവരെയും പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി.
കറുകച്ചാൽ, മണിമല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ സുരേഷ് കൊലപാതകകേസിൽ ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞുവരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം.അനിൽകുമാർ, മണിമല എസ്.എച്ച്.ഒ ജയപ്രസാദ്, എസ്.ഐ വിജയകുമാർ, എ.എസ്.ഐ സിന്ധുമോൾ, സി.പി.ഒമാരായ വിനോദ്, സാജു പി.മാത്യു, ഹരീഷ് കെ.ഗോപി, സജിത്ത്, രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.