കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു; ആക്രമണം കുടുംബവഴക്കിനെ തുടർന്ന്

കൊല്ലം: ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണ്.

ശക്തികുളങ്ങര സ്വദേശിനി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് (74) ഇവരെ വെട്ടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലക്ക് വെട്ടേറ്റ രമണിയുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രമണിയും അപ്പുക്കുട്ടനും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രമണി വീട്ടിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഇന്ന് രാവിലെ അപ്പുക്കുട്ടൻ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന രമണിയുടെ സഹോദരിയും മകനും ബഹളം കേട്ട് സ്ഥലത്തെത്തി. ഇതോടെ അപ്പുക്കുട്ടൻ മൂവരെയും വെട്ടുകയായിരുന്നു. സുഹാസിനിക്കും തലക്കാണ് വെട്ടേറ്റത്. ഇവർ കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - three people stabbed in kollam after family dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.