Posted On
date_range Updated On
date_range ആലപ്പുഴയിൽ മൂന്ന് മരണംകൂടി
ആലപ്പുഴ: ഞായറാഴ്ച മൂന്നു പേർകൂടി മരിച്ചതോടെ പ്രളയകാലത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം ജില്ലയിൽ 51 ആയി. ചെങ്ങന്നൂർ കുട്ടമ്പേരൂർ കോട്ടയത്ത് കഞ്ഞമേൽപറമ്പിൽ തങ്കമ്മ (75), ചമ്പക്കുളം ചെമ്പുംപുറം ശ്യാമക്കുളം വീട്ടിൽ അന്നക്കുട്ടി ദേവസ്യ (76), കുട്ടനാട് കുന്നുമ്മ വെളിയനാട് മുല്ലശ്ശേരിൽ വീട്ടിൽ ബാബുവിെൻറ മകൻ ബിപിൻ (18) എന്നിവരാണ് ഞായറാഴ്ച മരിച്ചത്.
ഇതിൽ അന്നക്കുട്ടി ഹൃദയാഘാതംമൂലവും മറ്റ് രണ്ടുപേർ വെള്ളത്തിൽ മുങ്ങിയുമാണ് മരിച്ചത്. തെക്ക്-പടിഞ്ഞാറ് മേഖലകളിലെ കാലവർഷ കെടുതികളിലായി കഴിഞ്ഞ േമയ് 29 മുതൽ ഇൗ മാസം 25 വരെയുള്ളതാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.