ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: കളമശേരി എച്ച്.എം.ടി ജംങ്ങ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ, ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ദേശീയപാതയിൽ എച്ച്.എം.ടി റെയിൽവേ മേൽപാലത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് അപകടം.

ടയർ പഞ്ചറായതിനെ തുടർന്ന് ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ടയർ മാറ്റുന്നതിനിടെ ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. കോയമ്പത്തൂർ- തിരുവനന്തരപുരം സൂപ്പർഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. 

Tags:    
News Summary - Three injured as KSRTC bus crashes behind lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.