ഇടുക്കിയിൽ മരം വീണ് മൂന്ന് പേർ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

അടിമാലി: ഇടുക്കിയില്‍ വ്യത്യസ്തയിടങ്ങളിൽ മരം വീണുണ്ടായ അപകടങ്ങളിൽ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറയിലും പൊന്നാങ്കാണിയിലും പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയിലുമാണ് മരം വീണ് അപകടം.

മൈലാടുംപാറയിൽ സെന്റ് മേരീസ് എസ്റ്റേറ്റില്‍ മുത്തുലക്ഷ്മി (56) ആണ് മരിച്ചത്. തോണ്ടിമലയിൽ ചുണ്ടൽ സ്വദേശിനി ലക്ഷ്മി (65), പൊന്നാങ്കാണിയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ബജു കിന്‍ഡോ എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹം നെടുങ്കണ്ടം ആശുപത്രിയിലും ഒരാളുടേത് അടിമാലി ആശുപത്രിയിലുമാണ്. മരിച്ചവരെല്ലാം ഏലത്തോട്ടം തൊഴിലാളികളാണ്.

Tags:    
News Summary - Three dead after tree falls in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.