സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

പത്തനംതിട്ടയിൽ ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 76 വയസായിരുന്നു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്താണ് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചത്. കാട്ടാക്കട സ്വദേശി രത്‌നകുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കോഴിക്കോട് മലപ്പുറം മഞ്ചേരി സ്വദേശി ഹംസ(63)ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.