16 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

കോട്ടക്കൽ: വിൽപനക്കെത്തിച്ച 16 കിലോയോളം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ സദൻദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീത്, കോട്ടക്കൽ സബ് ഇൻസ്പക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പൊലീസും ജില്ലാ ഡാൻസാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

Tags:    
News Summary - Three arrested with 16 kg of ganja at Kottakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.