ബൈക്ക് തടഞ്ഞ് മൂന്നു ലക്ഷം കവർന്ന മൂന്നു പേർ അറസ്റ്റിൽ

അന്തിക്കാട് (തൃശൂർ): മുറ്റിച്ചൂരിൽ പട്ടാപ്പകൽ കാറിലെത്തി ബൈക്ക് തടഞ്ഞ് കലക്ഷൻ ഏജന്റിനെ ആക്രമിച്ച് മൂന്നു ലക്ഷം രൂപ കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അർജുൻ, ഇടുക്കി ബൈസൺവാലി വക്കത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (37), ആലുവ മാർക്കറ്റ് റോഡ് മറ്റത്തിൽ വീട്ടിൽ ഗ്ലിവിൻ ജെയിംസ് (38) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഈ മാസം ഏഴിന് രാവിലെ 11.45ന് വാടാനപ്പള്ളി ടിപ്പുസുൽത്താൻ റോഡിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ് പ്രതാപ് പവാറിനെ (30) ആക്രമിച്ചാണ് പണം തട്ടിയെടുത്തത്. അന്തിക്കാട് പൊലീസാണ് കേസെടുത്തിരുന്നത്.

കാറിൽ പതിച്ചിരുന്നത് വ്യാജ നമ്പറായിരുന്നു. ബോബി ഫിലിപ്പ് വണ്ടിപ്പെരിയാർ, ഗാന്ധിനഗർ, കൈനടി, മുണ്ടക്കയം, തൊടുപുഴ, കരിമണ്ണൂർ, ചെങ്ങന്നൂർ, പെരുവന്താനം സ്റ്റേഷൻ പരിധികളിലായി 13 തട്ടിപ്പുകേസുകളിലും ഒരു മോഷണക്കേസിലും പ്രതിയാണ്.

Tags:    
News Summary - Three arrested for stealing Rs 3 lakh after blocking bike rider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.