അനസ്, ഷിയാസ്, ഷംസുദ്ദീന്‍
Posted On
date_range Updated On
date_range ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തവർ പിടിയിൽ
പെരുമ്പാവൂര്‍: വെള്ളിയാഴ്ചയിലെ ഹര്‍ത്താലില്‍ തടി മാര്‍ക്കറ്റിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഗ്ലാസ് തകര്‍ത്ത കേസില്‍ മൂന്നുപേരെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ പാറപ്പുറം കാരോത്തുകുടി വീട്ടിൽ അനസ് (37), വല്ലം റയോണ്‍പുരം വടക്കേക്കുടി വീട്ടില്‍ ഷിയാസ് (31), വല്ലം റയോണ്‍പുരം മലയക്കുടി വീട്ടില്‍ ഷംസുദ്ദീന്‍ (35) എന്നിവരാണ് പിടിയിലായത്.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകര്‍ത്തത്. എ.എസ്.പി അനുജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍, പി.പി. ബിനോയി, എ.എസ്.ഐ എം.കെ. അബ്ദുൽ സത്താര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എ. അബ്ദുൽ മനാഫ്, എം.ബി. സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.