പരീക്ഷ ക്രമക്കേടിൽ ഉത്തരവാദി ആര്? പരസ്പരവിരുദ്ധ മൊഴികളുമായി പി.എസ്.സി ചെയർമാനും അംഗങ്ങളും

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ ക്ര​മ​ക്കേ​ട്​ അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്.​ഐ.​ടി മു​മ്പാ​കെ ഭി​ന്ന​മൊ​ഴി ന​ൽ​കി പി.​എ​സ്.​സി ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും. പി.​എ​സ്.​സി എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും കൂ​ട്ടാ​യാ​ണ്​ എ​ടു​ക്കു​ന്ന​തെ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യ​ലി​ൽ പി.​എ​സ്‍.​സി ചെ​യ‍ർ​മാ​ൻ എം.​ആ​ർ. ബൈ​ജു മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, പ​ല തീ​രു​മാ​ന​ങ്ങ​ളും ചെ​യ​ർ​മാ​ൻ ഒ​റ്റ​ക്കാ​ണ്​ എ​ടു​ക്കാ​റു​ള്ള​തെ​ന്നാ​ണ് ചി​ല അം​ഗ​ങ്ങ​ളു​ടെ മൊ​ഴി.

ചി​ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത ശേ​ഷം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും ചെ​യ​ർ​മാ​ൻ ന​ട​ത്താ​റു​ണ്ടെ​ന്ന മൊ​ഴി​യും എ​സ്.​ഐ.​ടി​ക്ക്​ മു​ന്നി​ലു​ണ്ട്. കേ​സി​ൽ ഇ​പ്പോ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി അ​ഡീ​ഷ​ന​ൽ ചീ​ഫ്സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​യും ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വും ന​ല്ല അ​ടു​പ്പ​ത്തി​ലാ​ണെ​ന്നും ഇ​രു​വ​രും പ​ല വി​വ​ര​ങ്ങ​ളും കൈ​മാ​റാ​റു​ണ്ടെ​ന്നും ഇ​ത്​ സം​ബ​ന്ധി​ച്ച്​ മ​റ്റ്​ ചി​ല ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളോ​ട്​ പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ന്നും അം​ഗ​ങ്ങ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച്​ ആ​സ്ഥാ​ന​ത്ത്​ ആ​റ്​ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ധേ​യ​നാ​യ പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ള്ളി.

റാ​ങ്ക് പ​ട്ടി​ക​ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ ചെ​യ​ർ​മാ​നോ അം​ഗ​ങ്ങ​ളോ ഇ​ട​പെ​ടാ​റി​ല്ലെ​ന്നും ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ലു​ൾ​പ്പെ​ടെ ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ൽ​കി. ഒ​രു ക​ള്ള​ക്ക​ളി​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത്​ ചി​ല സാ​​ങ്കേ​തി​ക പി​ഴ​വു​ക​ളാ​ണ്​ സം​ഭ​വി​ച്ച​തെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ൽ​കി.

ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള പി.​എ​സ്.​സി ഉ​ദ്യോ​​ഗ​സ്ഥ​രാ​യ ആ​ർ. ഹ​രി, സ​തീ​ഷ് എ​ന്നി​വ​രെ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള മൊ​ഴി​യാ​ണ് ചെ​യ​ർ​മാ​ൻ ന​ൽ​കി​യ​ത്. ആ​സൂ​ത്ര​ണ ബോ‍ർ​ഡ് പ​രീ​ക്ഷ​യി​ലെ പ​ത്ത്​ ചോ​ദ്യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ക്കാ​തെ പോ​യ​തി​ന് കാ​ര​ണം സാ​ങ്കേ​തി​ക പി​ഴ​വാ​ണെ​ന്നും ബോ​ധ​പൂ​ർ​വ വീ​ഴ്ച​യ​ല്ലെ​ന്നു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യാ​ണ്​ ചെ​യ​ർ​മാ​ന്‍റേ​തും.

ഇ​ത് ക്രൈം​ബ്രാ​ഞ്ച് പൂ​ർ​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ചെ​യ​ർ​മാ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ വി​വ​രം. മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്ത​ശേ​ഷം ചെ​യ​ർ​മാ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

അ​തി​നി​ടെ കേ​സി​ൽ പ്ര​തി​യാ​യ പി.​എ​സ്.​സി അ​ഡീ. സെ​ക്ര​ട്ട​റി ഹ​രി ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ മു​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സ​തീ​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​ത്​​ത മ​റ്റ്​ ര​ണ്ട്​ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.