നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി; വർധിപ്പിക്കാതെ മാർഗമില്ലെന്ന് മുഖ്യമന്ത്രി, സഭ വിട്ട് പ്രതിപക്ഷം

​കോ​ഴി​ക്കോ​ട്: പ്ര​വാ​സി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ചി​കി​ത്സാ​പ​രി​ര​ക്ഷ ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ തു​ട​ങ്ങി​യ നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സി​ന്റെ പ്രീ​മി​യം തു​ക കു​ത്ത​നെ വ​ർ​ധി​പ്പി​ച്ചു.

18 മു​ത​ൽ 70 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക് ഒ​റ്റ പ്രീ​മി​യം എ​ന്ന​താ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. കു​ടും​ബ പ്ലാ​നി​ന് ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യ​മാ​യി അ​ട​ക്കേ​ണ്ടി​യി​രു​ന്ന​ത് പ്ര​തി​വ​ർ​ഷം 13,450 രൂ​പ​യാ​യി​രു​ന്നു. വ്യ​ക്തി​ഗ​ത പ്ലാ​നി​ന് 8101 രൂ​പ​യാ​യി​രു​ന്നു.

അ​തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ മു​ത​ൽ ഒ​രു കോ​ടി​വ​രെ പ​രി​ര​ക്ഷ ല​ഭി​ച്ചി​രു​ന്നു. അ​താ​ണ് യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു സ്‍ലാ​ബു​ക​ളാ​ക്കി മാ​റ്റി ​പ്രീ​മി​യം തു​ക ര​ണ്ടി​ര​ട്ടി​യി​ലേ​റെ കൂ​ട്ടി​യ​ത്. 18 മു​ത​ൽ മു​ത​ൽ 110 വ​യ​സ്സ് വ​രെ​യു​ള്ള​വ​ർ​ക്ക് സു​ര​ക്ഷ ന​ൽ​കു​ന്ന​താ​ണ് പു​തി​യ സ്കീം.

18-30, 31-40, 41-50, 51-60, 61-70 ​എ​ന്നി​ങ്ങ​നെ പ്രാ​യ​പ​രി​ധി​യ​നു​സ​രി​ച്ച് അ​ഞ്ചു സ്‍ലാ​ബു​ക​ളാ​ക്കി​യാ​ണ് തി​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ധി​പ്പി​ച്ച നി​ര​ക്ക് അ​നു​സ​രി​ച്ച് സിം​ഗി​ൾ പ്ലാ​നി​ന് 18-30 പ്രാ​യ​പ​രി​ധി​യി​ൽ പെ​ട്ട​വ​ർ 7736 രൂ​പ പ്രീ​മി​യം അ​ട​ക്ക​ണം. ​പ്രീ​മി​യം അ​ട​ക്കു​ന്ന​വ​രി​ൽ കൂ​ടു​ത​ലും 51നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. അ​വ​ർ​ക്ക് പ്ര​തി​വ​ർ​ഷം അ​ട​ക്കേ​ണ്ടി വ​രു​ന്ന​ത് 21,722 രൂ​പ​യാ​ണ്.

കു​ടും​ബ പ്ലാ​നി​ൽ 18-30 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ 13,036 രൂ​പ അ​ട​ക്ക​ണം. 51-60 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ 35,664 രൂ​പ​യാ​ണ് അ​ട​​ക്കേ​ണ്ട​ത്. 61-70 വ​യ​സു​ള്ള​വ​രാ​ണെ​ങ്കി​ൽ 56,295 രൂ​പ​യും. അ​തേ​സ​മ​യം, മു​മ്പ് ഏ​ത് പ്രാ​യ​പ​രി​ധി​യി​ൽ ആ​​ണെ​ങ്കി​ലും 13,450 രൂ​പ​യ​ട​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു.

ഇ​പ്ര​കാ​രം ഒ​രു കു​ടും​ബ​ത്തി​ൽ പ​ല പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ വ​ലി​യൊ​രു തു​ക പ്രീ​മി​യം ഇ​ന​ത്തി​ൽ അ​ട​ക്കേ​ണ്ടി വ​രും. അ​തി​നാ​ൽ, പ്രീ​മി​യം താ​ങ്ങാ​നാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​വാ​സി​ക​ൾ ഭൂ​രി​ഭാ​ഗ​വും ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കു​ന്ന​തി​ൽ നി​ന്ന് പി​ൻ​വാ​ങ്ങു​ക​യാ​ണ്.

നോ​ർ​ക്ക​യു​ടെ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ ചേ​ർ​ന്നാ​ലും ലാ​ഭ​മാ​ണ്. അ​വി​ടെ പ്രീ​മി​യം തു​ക 20,000ത്തി​ൽ താ​ഴെ​യാ​ണ്. ജി.​എ​സ്.​ടി​യും അ​ട​ക്കേ​ണ്ട​തി​ല്ല. അ​തേ​സ​മ​യം, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യി​മു​ക​ൾ വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​തും ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളു​മാ​ണ് പ്രീ​മി​യം കൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

പ്രീ​മി​യ​ത്തി​ന്റെ ജി.​എ​സ്.​ടി ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ര​യും കു​റ​ഞ്ഞ പ്രീ​മി​യ​ത്തി​ൽ ക​വ​റേ​ജ് ന​ൽ​കാ​ൻ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നോ​ർ​ക്ക അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ആ​നു​കൂ​ല്യ​മ​ല്ലെ​ന്നു​മാ​ണ് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട്.

ഉ​യ​ർ​ന്ന ചി​കി​ത്സ ചെ​ല​വ് കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ങ്ങാ​വു​ന്ന പ്രീ​മി​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ചി​കി​ത്സ പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ ന​ൽ​കി​വ​ന്ന പ​രി​ര​ക്ഷ അ​വ​സാ​നി​പ്പി​ച്ച് നി​ര​വ​ധി പ്ര​വാ​സി​ക​ൾ നോ​ർ​ക്ക കെ​യ​റി​ന്റെ പ​ദ്ധ​തി​യി​ൽ ചേ​രു​ക​യും ചെ​യ്തി​രു​ന്നു. പ​ദ്ധ​തി​യ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ലെ 24,000ത്തി​ലേ​റെ ആ​ശു​പ​ത്രി​ക​ളി​ൽ കാ​ഷ് ലെ​സ് ചി​കി​ത്സ ല​ഭി​ക്കു​മാ​യി​രു​ന്നു.

അതേസമയം, പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം തു​ക വ​ർ​ധി​പ്പി​ക്കാ​തെ മാ​ർ​ഗ​മി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്ക്​ വ​ലി​യ ന​ഷ്ട​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ ത​വ​ണ എ​ടു​ത്തി​രു​ന്ന ന്യു ​ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ഉ​ൾ​പ്പെ​ടെ ക​മ്പ​നി​ക​ൾ ക്വ​ട്ടേ​ഷ​ൻ പോ​ലും ത​രാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തി​ല്‍ ഘ​ട​നാ​പ​ര​മാ​യ പാ​ളി​ച്ച പ​റ്റി​യി​ട്ടു​ണ്ട്. ആ​കെ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ക​വ​റേ​ജാ​ണ് നേ​ര​ത്തെ ന​ല്‍കു​ന്ന​ത്. ആ ​പോ​ളി​സി നി​ല​വി​ല്‍ രോ​ഗ​മു​ള്ള ആ​ളു​ക​ളെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. അ​പ്പോ​ള്‍ വ​ലി​യ തു​ക ക്ലെ​യി​മി​ല്‍ കൊ​ടു​ക്കേ​ണ്ടി വ​ന്നു.

നോ​ര്‍ക്ക കെ​യ​റി​ല്‍ 145 കോ​ടി രൂ​പ​യാ​ണ്. എ​ന്നാ​ല്‍ കൊ​ടു​ക്കേ​ണ്ടി വ​ന്ന​ത് 210 കോ​ടി രൂ​പ​യാ​ണ്. എ​ൻ​റോ​ൾ ചെ​യ്ത​ത് 1,32,000 പേ​രാ​ണ്. ഇ​തി​ല്‍ ക്ലെ​യിം വ​ന്ന​ത് കാ​ന്‍സ​ര്‍ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ള്‍ക്ക് 80 ശ​ത​മാ​ന​മാ​ണ്. അ​ത് മാ​ത്രം 120 കോ​ടി​യാ​ണ് കൊ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക്ക് നോ​ര്‍ക്ക കെ​യ​റി​ല്‍ 160 ശ​ത​മാ​ന​വും നോ​ര്‍ക്ക കെ​യ​ര്‍ പ്ല​സി​ല്‍ 350 ശ​ത​മാ​ന​വും ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​താ​ണ് പ്ര​ശ്നം. സ​മാ​ഹ​രി​ച്ച തു​ക​യു​ടെ 150 ശ​ത​മാ​നം അ​ധി​ക​മാ​യി ക​മ്പ​നി​ക്ക് ക്ലെ​യിം ന​ല്‍കേ​ണ്ടി വ​ന്നു. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ്​ ഇ​ത്ത​വ​ണ ഇ​ന്‍ഷു​റ​ന്‍സ് പു​തു​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കാ​ന്‍ ക​മ്പ​നി​ക​ള്‍ ത​യാ​റാ​കാ​ത്ത​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ന്‍സ് ക​മ്പ​നി​യാ​യി​രു​ന്നു കൊ​ടു​ത്ത​ത്.

അ​വ​ര്‍ സ​ർ​ക്കാ​റി​നോ​ട്​ 300 കോ​ടി രൂ​പ മു​ന്‍കൂ​റാ​യി ന​ല്‍കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. അ​തു​കൊ​ണ്ട് എ​ടു​ത്തി​ല്ല. ഇ​പ്പോ​ള്‍ പ​ദ്ധ​തി​യി​ല്‍ മൂ​ന്ന് കോ​ടി മു​ത​ല്‍ നൂ​റ് കോ​ടി വ​രെ സ്ലാ​ബ് ഏ​ര്‍പ്പെ​ടു​ത്തി. നി​ല​വി​ല്‍ 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍ക്ക് പോ​ളി​സി കൊ​ടു​ക്കി​ല്ല.

പു​തി​യ ഇ​ൻ​ഷു​റ​ന്‍സ് പ​ദ്ധ​തി​യി​ല്‍ 18 മു​ത​ല്‍ 110 വ​യ​സ് വ​രെ ഇ​ന്‍ഷു​റ​ന്‍സ് കൊ​ടു​ക്കാ​നാ​ണ് പ്രീ​മി​യം വ​ര്‍ധി​പ്പി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി ക്ഷേ​മ ബോ​ര്‍ഡി​ലേ​ക്ക്​ 700 കോ​ടി രൂ​പ​യാ​ണ് പി​രി​ഞ്ഞു​കി​ട്ടാ​നു​ള്ള​ത്. പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്‍കൈ എ​ട​ക്ക​ണമെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അതിനിടെ, പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് നോ​ര്‍ക്ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ മു​ട​ങ്ങി​യ​തും ലോ​ക കേ​ര​ള​സ​ഭ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യും സ​ഭ നി​ര്‍ത്തി​വെ​ച്ച് ച​ര്‍ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുള്ള അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന്​ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് വ​ഴി ആ​നു​കൂ​ല്യ​ങ്ങ​ളാ​യി 2026-27 വ​ര്‍ഷ​ത്തി​ല്‍ മാ​ത്രം 163 കോ​ടി​യി​ൽ​പ​രം രൂ​പ ന​ല്‍കി​യ​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. പെ​ന്‍ഷ​നാ​യി 102 കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്തു. ഈ ​ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ 32 കോ​ടി രൂ​പ അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ല്‍ സ​ർ​ക്കാ​ർ കൊ​ടു​ത്തു. ഇ​നി മൂ​ന്ന് മാ​സം പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക​യു​ണ്ട്. അ​ത് കൊ​ടു​ത്തു​തീ​ര്‍ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2020-’21ല്‍ ​പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ര്‍ഡി​ലെ അം​ഗ​ങ്ങ​ള്‍ 17,771 പേ​ര്‍ മാ​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത് 100,495 പേ​രാ​യി. ഏ​ക​ദേ​ശം അ​ഞ്ച​ര ഇ​ര​ട്ടി വ​ര്‍ധ​ന​. പ​ക്ഷേ വ​രു​മാ​നം വ​ര്‍ധി​ച്ചി​ല്ല. പ്ര​തി​മാ​സ ശ​രാ​ശ​രി 16.7 കോ​ടി രൂ​പ​യാ​ണ്. എ​ന്നാ​ൽ ഒ​രു മാ​സ​ത്തെ ചെ​ല​വ് 35 കോ​ടി​യോ​ളം രൂ​പ​യും. സ​ർ​ക്കാ​ർ പ​ണം ന​ല്‍കി​യാ​ലേ പെ​ന്‍ഷ​ന്‍ മു​ട​ങ്ങാ​തെ കൊ​ടു​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന സ്ഥി​തി​യാ​ണ്.

വ​ലി​യ തു​ക കൊ​ടു​ക്കേ​ണ്ടി​വ​ന്ന​തി​നാ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പു​തു​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കാ​ൻ പോ​ലും ക​മ്പ​നി​ക​ൾ വ​രു​ന്നി​ല്ല. ലോ​ക കേ​ര​ള​സ​ഭ അ​തി​ന്‍റെ ല​ക്ഷ്യം നി​റ​വേ​റ്റാ​ത്ത​തു​കൊ​ണ്ടാ​ണ് പി​രി​ച്ചു​വി​ട്ട​ത്. പ​ക​രം ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​നം നി​ല​വി​ല്‍ വ​രും. വി​മാ​ന​ക്ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ നി​ര​ന്ത​ര​മാ​യി കേ​ന്ദ്ര​സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ഇ​പ്പോ​ഴും ക​ത്ത​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ന്‍റെ പ​ച്ച​പ്പി​നും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​ക്കും നി​ർ​ണാ​യ​ക പ​ങ്ക്​ വ​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം തു​ക കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​തും ​പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തും പ്ര​വാ​സി​ക​ൾ​ക്ക്​ വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്ന്​ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച കെ.​കെ. വ​ൽ​സ​രാ​ജ്​ കു​റ്റ​പ്പെ​ടു​ത്തി. വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ്​ നി​ര​ക്ക്​ അ​ടി​ക്ക​ടി ഉ​യ​ർ​ത്തി പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.