മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതെൻറ ഫോണ്‍ സന്ദേശ ഭീഷണി. ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ്കുമാറിെൻറ ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്.
സജേഷ്കുമാര്‍ ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്നതിനിടെ രാവിലെ 10.24നാണ് മൊബെലില്‍ സന്ദേശം വന്നത്. 'മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും' എന്നായിരുന്നു സന്ദേശം. തൃശൂരിലെത്തിയ ഉടനെ സജേഷ്കുമാര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ഇതേതുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈനബയുമായി ബന്ധപ്പെട്ടപ്പോള്‍ തെൻറ ഫോണ്‍ ഏതാനും നാള്‍ മുമ്പ് നഷ്ടപ്പെട്ടതായി അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് എസ്.ഐ എം.ജെ. ജിജോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.