ജാൻവി പങ്കുവച്ച വീഡിയോയിൽ നിന്ന് | photo:screengrab/Instagram/itsagirl
https://www.madhyamam.com/kerala/another-taxi-driver-arrested-for-insulting-tourist-in-munnar-1464080
തൊടുപുഴ: മൂന്നാർ കാണാനെത്തിയ മുംബൈ സ്വദേശിനിയായ യുവതിയെ തടഞ്ഞ് ഭീഷണിപ്പെടുത്തി അപമാനിച്ച സംഭവത്തിൽ മൂന്ന് ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവർമാരായ ലാക്കാട് ഫാക്ടറി ഡിവിഷനിൽ പി.വിജയകുമാർ, തെൻമല എസ്റ്റേറ്റിൽ കെ. വിനായകൻ, മൂന്നാർ ജ്യോതിഭവനിൽ എ. അനീഷ് കുമാർ എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തതെന്ന് ഇടുക്കി ആർ.ടി.ഒ പറഞ്ഞു. സംഭവത്തിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആറ് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പും പൊലീസും മൂന്നാറിലെ നിയമലംഘനങ്ങൾക്കെതിരെ കർശന പരിശോധനയുമായി രംഗത്തെത്തിയിട്ടുണ്ട്. സമാനസംഭവങ്ങളിൽ പ്രതികളായ മറ്റ് 11 പേരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പൊലീസ് ശിപാർശ നൽകിയിട്ടുണ്ട്. കൂടാതെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഡ്രൈവർമാരുടെ വാഹനങ്ങളുടെ പെർമിറ്റും റദ്ദാക്കും.
മുംബൈയിൽ അധ്യാപികയായ ജാൻവിക്കാണ് മൂന്നാറിൽവെച്ച് ടാക്സി ഡ്രൈവർമാരിൽനിന്ന് മോശമായ അനുഭവം നേരിട്ടത്. ഓൺലൈൻ ടാക്സിയിൽ മടങ്ങിപ്പോകാൻ ശ്രമിച്ച ഇവരെ ഒരുകൂട്ടം ടാക്സി ഡ്രൈവർമാർ തടയുകയും തങ്ങളുടെ ടാക്സിയിൽ പോകണമെന്നാവശ്യപ്പെടുകയുമായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചെങ്കിലും ഇവരും ടാക്സി ഡ്രൈവർമാരോടൊപ്പം ചേർന്ന് മറ്റൊരു ടാക്സിയിൽതന്നെ കയറ്റിവിട്ടതായും ഇത് വലിയ പ്രയാസമുണ്ടാക്കിയെന്നും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.