ചെങ്ങന്നൂര്‍: പ്രകൃതിയെയും സമൂഹത്തെയും ഒരുപോലെ സ്നേഹിക്കാന്‍ ജനങ്ങളെ പഠിപ്പിച്ച ശ്രേഷ്ഠ പുരോഹിതനായിരുന്നു തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത. ആത്മീയത പോലെ പരിപാവനമാണ് പ്രകൃതിയെയും സമൂഹത്തെയും സ്നേഹിക്കുക എന്ന സന്ദേശമാണ് അദ്ദേഹം ജീവിതത്തിലൂടെ പ്രകടമാക്കിയത്. പ്ലാസ്റ്റിക് രഹിത പരിസ്ഥിതി സംരക്ഷണത്തിനും മുൻതൂക്കം കൊടുത്തുകൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്ന അദ്ദേഹം ജൈവ കൃഷിയെയും പ്രോത്സാഹിപ്പിച്ചു.മികച്ച വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായ അത്തനാസിയോസ് ഗുജറാത്തിൽ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അവിടത്തെ അധ്യാപകരും വിദ്യാർഥികളും ഇന്നും സ്നേഹപൂര്‍വം ഫാദര്‍ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്.
പുത്തന്‍കാവ് മെട്രോപ്പോലീത്തന്‍ സ്കൂളിലെ വിദ്യാർഥി ആയിരുന്ന അദ്ദേഹം അവിടത്തെ അധ്യാപകനും പിന്നീട് ആ സ്കൂളിെൻറ മാനേജരുമായി. മെത്രാഭിഷിക്തനാവുന്നതിന് മുമ്പ് ഫാ. കെ. ടി. തോമസ് എന്ന പേരില്‍ വൈദികനായി പ്രവർത്തിക്കുേമ്പാൾ വടക്കേ ഇന്ത്യയില്‍ വിവിധ ഇടങ്ങളിൽ പ്രത്യേകിച്ച് ഗുജറാത്തില്‍ നിരവധി ദേവാലയങ്ങള്‍ സ്ഥാപിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് അഹ്മദാബാദ് ആസ്ഥാനമായി ഒരു ഭദ്രാസനം പിറന്നതിൽ മാർ അത്തനാസിയോസിെൻറ പങ്ക് ഏറെ വലുതാണ്. പ്രകൃതിയോടും കൃഷിയോടും അദ്ദേഹത്തിനുള്ള താല്പര്യത്തിന് ബഥേല്‍ അരമന അങ്കണം തെളിവാണ്. കൃഷിയില്‍നിന്ന് വിളവെടുക്കുന്ന കാലത്തെ സന്ദർശകർക്ക് വിഹിതം നല്കി മാത്രമേ യാത്രയാക്കാറുണ്ടായിരുന്നുള്ളൂ.ചെങ്ങന്നൂര്‍ ബഥേല്‍ അരമന സ്ഥിതിചെയ്യുന്ന സ്ഥലം പുതയില്‍ കുളം എന്നാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. അത് ഇന്നു കാണുന്ന അവസ്ഥയിലാക്കാന്‍ മാർ അത്തനാസിയോസ് ഏറെ വിയര്‍പ്പൊഴുക്കി. സ്വന്തം തലയില്‍ മണ്ണ് ചുമന്നാണ് അദ്ദേഹം കുഴികള്‍ നികത്താൻ മുന്നിൽ നിന്നത്.
തെൻറ ജീവിതം സഭയ്ക്കും സമൂഹത്തിനും പ്രയോജനമുള്ളതായിത്തീരണമെന്ന് ആഗ്രഹിച്ച അദ്ദേഹത്തിെൻറ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് വിദ്യാഭ്യാസ വായ്പ, സ്േകാളര്‍ഷിപ് പദ്ധതി, വിധവ പെന്ഷന്, ഏഴ് ജീവന് സന്ധാരണ പദ്ധതികള്‍ എന്നിവ നടപ്പാക്കുകയുണ്ടായി. പഞ്ച സപ്തതിയോടനുബന്ധിച്ച് വൃദ്ധജനസംരക്ഷണത്തിനായി കൊഴുവല്ലൂരിലെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്നേഹ ഭവന് നിർമിച്ചു. മിഷന് ചെങ്ങന്നൂര്‍ എന്ന ജീവകാരുണ്യ സംഘടനയുടെ രക്ഷാധികാരി കൂടിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്തിൽ സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത്. അതിനാൽ തന്നെ ഇരുവരും തമ്മിൽ നല്ല ബന്ധത്തിലായിരുന്നു.വെള്ളപ്പൊക്കത്തിന് മുമ്പാണ് ഗുജറാത്തിലേക്ക് തിരിച്ചത്. ചെങ്ങന്നൂരിൽ ഇറങ്ങാമെന്നതിനാലാണ് െട്രയിൻ യാത്ര െതരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.