കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമുള്ള പണം നല്‍കും -മന്ത്രി ഐസക്

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ട പണം നല്‍കിയിട്ടുണ്ടെന്നും വേണമെങ്കില്‍ ഇനിയും നല്‍കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഇപ്പോള്‍ സാമ്പത്തികപ്രതിസന്ധി ഒന്നുമില്ല. പണം ട്രഷറിയിലുണ്ട്. കറന്‍സി ക്ഷാമം ഉള്ളതിനാല്‍ കാര്യങ്ങള്‍ യഥാസമയം നടത്താന്‍ കഴിയുന്നില്ളെന്നുമാത്രം. പണച്ചെലവ് കുറഞ്ഞതുകൊണ്ട് കറന്‍സി പ്രതിസന്ധി ഒഴിയുന്നില്ല. സഹകരണമേഖലയില്‍ ഏതെങ്കിലും ഭാഗത്ത് കുഴപ്പമുണ്ടെങ്കില്‍ അത് തിരുത്തണം. അക്കാര്യത്തില്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്തലേഖകരോട് പറഞ്ഞു.

Tags:    
News Summary - thomas issac ksrtc salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT