തിരുവനന്തപുരം: കാർഷിക വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന ബാങ്കേഴ്സ ് സമിതിയുടെ നടപടി ദയയില്ലാത്തതാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്കേഴ്സ് സമിതിയുമായി ചർച്ച നടത്തും. സം സ്ഥാന സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകളുടെ അഞ്ച് ലക്ഷം കോടി എഴുതി തള്ളിയവരാണ് ബാങ്കേഴ്സ് സമിതി. വയൽ മാത്രമേ കൃഷി ഭൂമിയായി അംഗീകരിക്കു എന്ന നിലപാട് ശരിയല്ല. വിജയ് മല്യക്കും നീരവ് മോദിക്കും ഇളവനുവദിച്ചവരാണ് സമിതി. പിന്നെന്തു കൊണ്ട് കേരളത്തിലെ സാധാരണക്കാരായ കർഷകർക്ക് ഇളവ് നൽകികൂടായെന്നും മന്ത്രി ചോദിച്ചു.
കാർഷിക വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കേഴ്സ് സമിതി ദിനപത്രങ്ങളിൽ പരസ്യം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.