Posted On
date_range Updated On
date_range നോട്ട് പിൻവലിക്കൽ: താന്‍ പറയുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ധനമന്ത്രി
കൊച്ചി: നോട്ട് പിൻവലിക്കൽ വിഷയത്തില്‍ താന്‍ പറയുന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥിന്റെ അഭിപ്രായം വ്യക്തിപരമാണ്. ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് തടസമുണ്ടാവില്ല. എന്നാല്‍ അടുത്ത മാസം ഇത് തടസപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോള്‍ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുര്‍വാശി മാത്രമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.