തിരുവനന്തപുരം: നികുതി വരുമാനത്തിനുവേണ്ടിയല്ല മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രി തോമസ് ഐസക്. ടൂറിസം ഉള്‍പ്പെടെ പല മേഖലകളിലുമുണ്ടായ മാന്ദ്യമാണ് മദ്യനയത്തില്‍ മാറ്റം വരുത്താൻ കാരണം. യു.ഡി.എഫിനെപോലെ മദ്യത്തില്‍നിന്നുള്ള നികുതി വേണ്ടെന്ന അഭിപ്രായം എല്‍.ഡി.എഫിനില്ല. ഇതിലൂടെയുള്ള നികുതി വരുമാനം എത്രയെന്ന് ഇപ്പോള്‍ കണക്കാക്കിയിട്ടില്ല. പുതിയ മദ്യനയം നിലവില്‍ വരുന്നതോടെ നികുതി വരുമാനം പഴയ രീതിയിലെത്തും. മദ്യം വില്‍ക്കരുതെന്ന് പറയുന്ന പാര്‍ട്ടിയാണ് സി.പി.എം. മദ്യപിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.