ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ് ലഭിച്ചെന്നും ചൊവ്വാഴ്ച ഹാജരാകില്ലെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. ഇ.എം.എസ് അക്കാദമിയിൽ മൂന്നു ക്ലാസുണ്ട്. പിന്നീടുള്ളത് പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും തോമസ് ഐസക് പ്രതികരിച്ചു.

അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനാണ് ഇ.ഡിയുടെ സമൻസ്. ജൂലൈ 13ന് സ്പീഡ് പോസ്റ്റ് വഴി അയച്ചതാണെന്നാണ് പറയുന്നത്. 15 വർഷം മുമ്പ് താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ വിലാസത്തിലേക്കാണ് അയച്ചത്. ഇ.ഡി ചില പത്രക്കാർക്കു സമൻസ് ലീക്ക് ചെയ്തു നൽകിയപ്പോഴും തനിക്കതു ലഭിച്ചിരുന്നില്ല. ഇ.ഡിക്ക് ചെയ്യാവുന്നതിന്‍റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞു. സി.എ.ജിയും ഇൻകം ടാക്സും ഇ.ഡിയും ഒത്തുചേർന്നാണ് കെണിയൊരുക്കാൻ നോക്കിയത്. ഒന്നും നടന്നില്ല. കേരളത്തിലെ ജനങ്ങൾ ഈ ആക്ഷേപങ്ങൾ തള്ളിക്കളയുകയും ചെയ്തു. ഇപ്പോഴത്തെ പുറപ്പാടിൽ ബി.ജെ.പിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാൻ ഉണ്ടാവണം. സംസ്ഥാന സർക്കാറിന് മസാലബോണ്ട് എടുക്കാനുള്ള അധികാരം ഇല്ലായെന്നാണ് വാദം. സംസ്ഥാന സർക്കാറിന് ഇല്ല എന്നത് ശരിയാണ്. കിഫ്ബിയെന്നാൽ സംസ്ഥാന സർക്കാറല്ല. കിഫ്‌ബി ഒരു 'ബോഡി കോർപറേറ്റ്' ആണ്. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിൽ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Thomas Isaac will not appear before the ED today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.